കോളിച്ചാല്‍ : ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയോര ഹൈവേയും സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാല്‍ – പതിനെട്ടാം മൈല്‍ ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ രജീഷ് നിര്‍വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു . ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പൈ, ടൈറ്റസ് തോമസ് , തങ്കരാജ് , രാജേന്ദ്രന്‍ നായര്‍ , സെന്റിമോന്‍ പുത്തന്‍പുരയ്ക്കല്‍, സോജന്‍ മുതുകാട്ടില്‍ , ജി .എസ് രാജീവ് , അരുണ്‍ രവി , സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു
തുടര്‍ന്ന് ക്ലബ്ബ് കുടുംബ സംഗമവും അവാര്‍ഡ് വിതരണവും വിവിധ കലാപരിപാടികളും നടന്നു.