രാജപുരം: ഒടയംചാല്‍ ചെന്തളം എരംകൊടല്‍ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രില്‍ 6, 7 തീയ്യതികളിലായി നടക്കും. 6 ന് ശനിയാഴ്ച്ച രാവിലെ 5 മണിക്ക് മഹാഗണപതിഹോമം. 9.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 11 മണിക്ക് കലശംവെപ്പ് ചടങ്ങ് എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് നടതുറക്കല്‍. തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥന. 6.30ന് തെയ്യംകൂടല്‍. 7:00 മണിക്ക് ഗുരുദൈവം, 8 മണിക്ക് കാട്ടുമുടന്ത. തുടര്‍ന്ന് അന്നദാനം. 9 മണിക്ക് വീരന്‍തെയ്യം.9.15ന് ശ്രീ കരിഞ്ചാമുണ്ഡിയമ്മ, രക്തചാമുണ്ഡി, ചുള്ളിക്കര ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ കൊടി പിടിക്കല്‍. 9.30ന് ജോഡ് പഞ്ചുരുളി, കുടുംബത്ത് പഞ്ചുരുളി, പുലിചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിടങ്ങല്‍. 10 മണിക്ക് ജോഡ് പഞ്ചുരുളിയുടെ പുറപ്പാട്. തുടര്‍ന്ന് കല്ലുരുട്ടി. 10.30 ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. ഏപ്രില്‍ 7ന് ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് പുലിച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം. 4 മണിക്ക് കരിഞ്ചാമുണ്ഡി അമ്മയുടെ പുറപ്പാട്. 7 മണിക്ക് കാപ്പാളത്തിയമ്മ, 8 മണിക്ക് കുറത്തിയമ്മ, മയ്യത്തികുറത്തി, കവികുറത്തി. 10 മണിക്ക് രക്തചാമുണ്ഡി. 11 മണിക്ക് കുടുംബത്ത് പഞ്ചുരുളി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണിക്ക് ചുള്ളിക്കര ചാമുണ്ഡി. അന്നദാനത്തിനുശേഷം 2 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെയും പുറപ്പാട് നടക്കും. വൈകിട്ട് വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപിക്കുമെന്ന്
വാര്‍ത്താ സമ്മേളനത്തില്‍ ഭരണസമിതി പ്രസിഡന്റ് എ രാമചന്ദ്രന്‍, ആഘോഷ കമ്മിറ്റി സെക്രട്ടറി ഇ സുധിഷ്, ഇ മണി, ബി ദീപു എന്നിവര്‍ അറിയിച്ചു.