തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് കുതിക്കുകയാണ് സ്വര്‍ണവില. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ പവന്റെ വില. ഇതേ മുന്നേറ്റം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ അടുത്ത ദിവസം തന്നെ സ്വര്‍ണവില 55,000 കടക്കുമെന്നാണ് വിലയിരുത്തല്‍. പവന് 400 രൂപ ഇന്ന് വര്‍ധിച്ചു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2300 ഡോളര്‍ കടന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വര്‍ധിച്ചു. വിപണി വില 6460 രൂപയാണ്. സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 57,000 രൂപ നല്‍കേണ്ടിവരും. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.