ആരോഗ്യ വകുപ്പില്‍ 35വര്‍ഷം സേവനമനുഷഠിച്ച ടി വി രാമദാസ് വിരമിച്ചു.

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പില്‍ 35വര്‍ഷം സേവനമനുഷ്ഠിച്ച ടി വി രാമദാസ് കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം )നിന്നും ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയി വിരമിച്ചു..കേരള എന്‍ ജി ഒ അസോസിയേഷന്‍ അട്ടപ്പാടി ബ്രാഞ്ച് ഭാരവാഹിയായി 1990ല്‍ സംഘടന രംഗത്ത് വരികയും, അസോസിയേഷന്‍ അട്ടപ്പാടി ബ്രാഞ്ച് സെക്രട്ടറി, ശ്രീകൃഷ്ണപുരം ബ്രാഞ്ച് സെക്രട്ടറി പ്രസിഡന്റ്, പാലക്കാട് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദി സിവില്‍ സര്‍വീസ് മാഗസിന്‍ മാനേജിങ് എഡിറ്റര്‍, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗ നൈസേഷന്‍സ് (സേറ്റോ )പാലക്കാട് ജില്ലാ ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.1989ല്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി സര്‍വീസ് ജീവിതം തുടങ്ങി, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്തസ്തികകളില്‍ ജോലി ചെയ്തു.കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 11വര്‍ഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു നിലവില്‍ കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും കേരള ഗസറ്റെഡ് ഓഫീസര്‍സ് യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആണ് പാലക്കാട് കോങ്ങാട് സ്വദേശി ആണ്.

Leave a Reply

Your email address will not be published. Required fields are marked *