ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന് സേവകരായി ചന്ദ്രഗിരി റോവേഴ്‌സ് ആന്‍ഡ് റേഞ്ചേഴ്‌സും തറവാട്ടിലെത്തി. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ജില്ല അസോസിയേഷനില്‍പ്പെട്ട ടീമാണിത്.
പൊതുപരിപാടിക്കും അല്ലാതെയും സേവനം വേണ്ടി വന്നാല്‍ ഇവര്‍ എത്താറുണ്ടെന്ന് ലീഡര്‍ അജിത് സി
കളനാട് പറഞ്ഞു. പാലക്കുന്ന് കഴകത്തില്‍ നടന്ന ഒട്ടേറെ വയനാട്ടുകുലവന്‍ തറവാടുകളില്‍ ഇവരുടെ സേവനം ഉണ്ടായിരുന്നു വെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെയ്യംകെട്ട് ഉത്സവങ്ങളില്‍ അവസാന മൂന്ന് ദിവസങ്ങളില്‍ ഇവരുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍വീസ് ക്യാമ്പിന്റെ ഉദ്ഘാടനം സംഘാടകസമിതി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, വാര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, കോര്‍ഡിനേറ്റര്‍ സുധാകരന്‍ പള്ളിക്കര, പഞ്ചായത്ത് അംഗം വി.കെ. അശോകന്‍, നാരായണന്‍ മുല്ലച്ചേരി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ റോവര്‍ മേറ്റ് പി അജയ്കൃഷ്ണ, യു. സജിത്ത്, പി. ശ്രീലാല്‍, സി. സനുഷ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ലീഡേഴ്സ് ആയ തങ്കമണി രാമകൃഷ്ണന്‍, അരുണ്‍ ദാസ്, ഡി. അഭിലാഷ് ആവശ്യമായ നിര്‍ദേശം നല്‍കികൊണ്ട് കൂടെയുണ്ട്.,