ബളാല്‍ മുന്‍ പഞ്ചായത്തംഗം ആനക്കല്ലിലെ കൂക്കള്‍ മാധവന്‍ നായര്‍ നിര്യാതനായി

രാജപുരം: ബളാല്‍ മുന്‍ പഞ്ചായത്തംഗം ആനക്കല്ലിലെ കൂക്കള്‍ മാധവന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ഗീതാഞ്ജലി മക്കള്‍ :അഞ്ജന കെ എം ( ബാക്ടീരിയോളജിസ്റ്റ് കോരള വട്ടര്‍ അതോറിറ്റി),
അനുശ്രീ കെ എം ( ഹോമിയോ ഡോക്ടര്‍). മരുമക്കള്‍: കുട്ടികൃഷ്ണന്‍ പി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബാംഗ്ലൂര്‍ ) ,ഗോപികൃഷ്ണന്‍ നമ്പ്യാര്‍ കെ (പൊതുമരാമത്ത് വകുപ്പ് ഡ്രാഫ്റ്റ്‌സ് മാന്‍ കാസറഗോഡ് ) .സംസ്‌കാരം വെള്ളിയാഴ്ച (29/03/2024)രാവിലെ 11 മണിക്ക് വിട്ടുവളപ്പില്‍ നടക്കും. കാസര്‍ഗോഡ് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി പങ്കുവഹിക്കുകയും ജില്ലയിലെ മികച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.മൃഗസംരക്ഷണ വകുപ്പില്‍ നിന്നും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസറായി സര്‍വീസില്‍നിന്ന് വിരമിച്ചതിനു ശേഷം ബളാല്‍ പഞ്ചായത്ത് അംഗമായും, രാഷ്ട്രീയ സാമൂഹിക – സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായും മണ്ഡലം പ്രസിഡന്റായും, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍ :കൂക്കള്‍ നാരായണന്‍ നായര്‍ (ബളാല്‍) ,കൂക്കള്‍ കുഞ്ഞമ്പു നായര്‍ ബളാല്‍ (റിട്ട. വില്ലേജ് സര്‍വെയര്‍ ), കൂക്കള്‍ നാരായണി (കരിന്ത്രംകല്ല്), കൂക്കള്‍ ശാന്ത (പെരിയ ),പരേതരായ കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കൂക്കള്‍ രാജന്‍ നായര്‍ (അധ്യാപകന്‍ ).

Leave a Reply

Your email address will not be published. Required fields are marked *