പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പാണത്തുരില്‍ ആരംഭിച്ച അഗ്രി വെജിറ്റബിള്‍ കിയോസ്‌ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ചന്ദ്രമതിയമ്മ അധ്യഷത വഹിച്ചു. ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.എച്ച് ഇക്ബാല്‍ പദ്ധതി വിശദീകരണം നടത്തി. മെബര്‍ സെക്രട്ടറി എം.വിജയകുമാര്‍, അക്കൗണ്ടന്റ് രവിത ആര്‍, ആനിമേറ്റര്‍ പി.ലക്ഷ്മി, ശ്രീവിദ്യ, സോയ, കാവ്യ ഡി, ജിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു .സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു