പാണ്ടി: പാണ്ടി മല്ലംപാറയില്‍ നിന്ന് ഉഗ്രന്‍ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടി.
ഇന്ന് ഉച്ചയോടുകൂടി മല്ലംപാറ ജഗദീശന്റെ വീടിന് മുന്നിലെ റോഡരികില്‍ വലിയ കണ്ടത്. ഉടനെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ച് സ്ഥലത്ത് എത്തിയെങ്കിലും തൊട്ടടുത്തുള്ള പൊന്തകാട്ടിലേക്ക് മറഞ്ഞു. കുറേ സമയം തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടത്താനായില്ല. ഇതേതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. വൈകുന്നേരം 4 മണിയോടുകൂടി 200 മീറ്റര്‍ താഴെയുള്ള വെങ്കപ്പയുടെ വീട്ട് മുറ്റത്ത് കണ്ടു. വീട്ടുകാരുടെ നിലവിളി കേട്ട് പാമ്പ് തൊട്ട് താഴെയുള്ള ഒരു മരത്തില്‍ കയറി. ഉടന്‍ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ച് ഉടന്‍ സ്ഥലത്തെത്തി. വലിയ ശ്രമകരമായ പ്രയത്‌നത്തിലൂടെ രാജവെമ്പാലയെ വലയിലാക്കി. ആര്‍ ആര്‍ ടി സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍
ജയകുമമാര്‍, ബിഫ്ഒ രാജേഷ്, ആര്‍ ആര്‍ ടി അംഗങ്ങളായ അമല്‍, നിവേദ്, രവീന്ദ്രന്‍, രാജന്‍, മഹേഷ്, രഞ്ജീഷ് അനില്‍, കൃഷ്ണപ്രസാദ്, അഭി സംഘത്തിലുണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍ ബിജു നെച്ചിപടുപ്പ് ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.