വെള്ളിക്കോത്ത് അഴിക്കോടന്‍ മൈതാനത്ത് സംഘടിപ്പിച്ച സ്ട്രീറ്റ് തിയേറ്റര്‍ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സ്ട്രീറ്റ് തിയേറ്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ചേര്‍ന്ന് നാടകദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.ശിവജി വെള്ളിക്കൊത് അധ്യക്ഷത് വഹിച്ചു.തീയറ്റര്‍ ഗ്രൂപ്പ് സെക്രട്ടറി സി നാരായണന്‍ സ്വാഗതം പറഞ്ഞു. കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഡോ ക്ടര്‍ സി.ബാലന്‍, അരവിന്ദന്‍ മാണിക്കോത്ത്, ഇ. വി. ഹരിദാസ്, ടി.പി.മനോജ്, പ്രദീപ്,
പി. പി. കുഞ്ഞി കൃഷ്ണന്‍, സി.കെ. രാജേഷ്, പ്രമീള ടീച്ചര്‍, എന്‍ .അശോക് കുമാര്‍, എന്‍. മണി രാജ് ,ചന്ദ്രന്‍, കെ.വി. ജയന്‍, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ തിയറ്റര്‍ മൂവ്മെന്റ് അവതരിപ്പിച്ച കടല്‍ക്കരയില്‍ രണ്ടുപേര്‍, കുണ്ടയം കൊവ്വല്‍ സഹൃദയ സാംസ്‌കാരിക പഠന കേന്ദ്രം അവതരിപ്പിച്ച ദി നെയിം ,അന്നൂര്‍ സൗഹൃദ കുടുംബവേദി അവതരിപ്പിച്ച തലൈപ്പ് സെയ്തികള്‍, പി. സി. കെ.ആര്‍ അടിയോടി സ്മാരക കലാസമിതി അവതരിപ്പിച്ച തേര്‍ഡ് റൈഡ് എന്നീ നാടകങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. നിറഞ്ഞകയ്യടികളാണ് കാണികള്‍ നാടകത്തിനും അഭിനേതാക്കള്‍ക്കും സമ്മാനിച്ചത്.