ദേവസ്ഥാനങ്ങളും ആഘോഷങ്ങളും ഭാരതീയ സംസ്‌കാരതത്തിന്റെ ഭാഗങ്ങളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

രാജപുരം : ദേവസ്ഥാനങ്ങളും ആഘോഷങ്ങളും ഭാരതീയ
സംസ്‌കാരതത്തിന്റെ ഭാഗങ്ങളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. അട്ടേങ്ങാനം ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടു കുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് ഉത്സവത്തോടനുബന്ധിച്ച് നടന്ന സാസംകാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കൂട്ടായ്മയായി ആഘോഷങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, കരുണാപുരം സെന്റ് ജൂഡ് പള്ളി വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍, ഉദയപുരം ദുര്‍ഗ ഭഗവതി ക്ഷേത്രം രക്ഷീധികാരി ഡോ.എന്‍.പി. ബാലസുബ്രഹ്‌മണ്യന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.ഗോപി, ട്രഷറര്‍ ബാലകൃഷ്ണന്‍ കണ്ടടുക്കം, യു ഉണ്ണികൃഷ്ണന്‍. എ.വേലായുധന്‍, ടി.കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തെയ്യംകെട്ടിന്റെ ലോഗോ രൂപകല്‍പന ചെയ്ത പ്രജിത്ത് പെരിയയെ ചടങ്ങില്‍ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *