കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് എന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്‌ബോഴാണ് മൂന്നുപേര്‍ക്കും വെട്ടേറ്റത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയില്‍ എത്തി. പ്രദേശത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *