ഇന്ന് (25) ഭണ്ഡാര വീട്ടില്‍ തെയ്യങ്ങള്‍ കെട്ടിയാടും
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക് ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.
കോലത്തു നാട്ടില്‍ തീയ സമുദായ ക്ഷേത്രങ്ങളില്‍ പാലക്കുന്നില്‍ മാത്രം ആചരിക്കുന്ന അനുഷ്ഠാനമാണിതെന്ന് ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നര്‍ത്തകനായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ(24) പകല്‍ ചുവട്മായ്ക്കലും നടന്നു. കല്ലൊപ്പിക്കലിനും അനുബന്ധ ചടങ്ങുകള്‍ക്കും ശേഷം വീണ്ടും ചുവട്മായ്ക്കല്‍ പൂര്‍ത്തിയാക്കി പള്ളിയറയില്‍ തിരുവായുധം സമര്‍പ്പിച്ചതോടെ ഉത്രവിളക്ക് സമാപിച്ചു.
ഭണ്ഡാര വീട്ടില്‍ തെയ്യം
ഇന്നലെ (24) രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടല്‍ ചടങ്ങ് നടന്നു
ഇന്ന് (25) പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. തൃക്കണ്ണാടപ്പന്റെ ‘അഞ്ച് കഴിഞ്ഞു ആറാമത്തെ’ പരദേവതയായി സങ്കല്‍പ്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയെ ഏതാനും ക്ഷേത്രങ്ങളില്‍ മാത്രമേ കെട്ടിയാടാറുള്ളൂ . വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.
ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.