തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങള്‍ക്ക് സേവനം ചെയ്തവര്‍ക്ക് ആരോഗ്യ പരിശോധന നടത്തി

പാലക്കുന്ന് : കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. തിരക്കിനിടയിലും എല്ലാവരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനാണ്
പള്ളിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തോക്കാനം താനത്തിങ്കാല്‍ ആരോഗ്യ സബ്ബ്കമ്മിറ്റിയും ചേര്‍ന്ന് ക്യാമ്പ് നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍ കെ. ടി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അംബികഷിബു, ബാലകൃഷ്ണന്‍ പുളിക്കാല്‍, മഞ്ജു, അമൃത, ലീനാ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *