പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ 2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വോട്ടനുഭവങ്ങള്‍ പങ്കുവെച്ച് അന്തേവാസികള്‍. തങ്ങളുടെ പഴയ കാല വോട്ടനുഭവങ്ങളും വോട്ടിന്റെ മഹത്വവും അന്തേവാസികള്‍ പങ്കുവെച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകളോടും ഉദ്യോഗസ്ഥരോടും വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഴുത്തുകാരിയായ കുട്ടിയമ്മ കവിതയവതരിപ്പിക്കുകയും വോട്ടനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പരിപാടിയില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, വൃദ്ധസദനം സൂപ്രണ്ട് നിശാന്ത് കുമാര്‍, കോര്‍ കമ്മറ്റി അംഗങ്ങളായ എം. ഷീബ, കെ.വി ലിജിന്‍ എന്നിവര്‍ സംസാരിച്ചു. 70 മുതല്‍ 87 വരെ പ്രായമുള്ള നാല്‍പതോളം അന്തേവാസികള്‍ പരിപാടിയുടെ ഭാഗമായി