മാലോം : മണ്ഡലത്തില്‍ വികസനത്തിന്റെ വസന്തം തീര്‍ത്ത പ്രിയപ്പെട്ട എം പി യെ വീണ്ടും വിജയിപ്പിക്കുമെന്ന വാശിയില്‍ കൊടും ചൂടിനെയും അവഗണിച്ച് മലയോരത്ത് സ്ഥാനാര്‍ഥി പര്യടനത്തില്‍ ഒപ്പം ചേരുന്നുന്നത് നൂറു കണക്കിന് പ്രവര്‍ത്തകര്‍.മലയോരത്തെ പ്രധാന ടൗണുകളായ മാലോത്തും വെള്ളരിക്കുണ്ടിലും പരപ്പയിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ പര്യടനം നടത്തി. മാലോത്ത് നടന്ന സ്ഥാനാര്‍ഥി പര്യടനത്തില്‍ രാജു കട്ടക്കയം, മീനാക്ഷി ബാലകൃഷ്ണന്‍,പി വി സുരേഷ്, ഹരീഷ് പി നായര്‍ കാര്‍ത്തികേയന്‍ പെരിയ,ജോമോന്‍ ജോസ്, ബി പി പ്രദീപ് കുമാര്‍, നോയല്‍ ടോം,ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍,ഷിബിന്‍ ഉപ്പിലിക്കൈ,സിജോ അമ്പാട്ട്, കൂക്കല്‍ ബാലകൃഷ്ണന്‍, ലത്തീഫ്,അലക്‌സ് നെടിയ കാല,മാര്‍ട്ടിന്‍ ജോര്‍ജ്, ലിബിന്‍ ആലപ്പാട്ട്, സിബിച്ചന്‍ പുളിങ്കാല, ബിന്‍സി ജെയിന്‍, മോന്‍സി ജോയ്,പി സി രഘുനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.