കെ വി വി ഇ എസ് യൂണിറ്റ് ഉത്തരമേഖല മെഗാ റിയാലിറ്റി ഷോ സിനിമാഗാന മത്സരം നടത്തുന്നു

പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് ഉത്തര മേഖല മെഗാ റിയാലിറ്റി ഷോ സിനിമാഗാന മത്സരം
സ്വരസംഗമം നടത്തുന്നു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തിന്റെ ഒഡീഷന്‍ റൗണ്ട് നവംബര്‍ 22 ന് പാലക്കുന്നില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന 8 പേര്‍ക്ക് ഡിസംബര്‍ 12 ന് പാലക്കുന്ന് പള്ളം കിക്കോഫ് ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാം . ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് 35,000, 25,000, 15,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. മറ്റ് 5 പേര്‍ക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
സിനിമ ഗാന മത്സരം സ്വരസംഗമത്തിന് മുന്നോടിയായുള്ള ബ്രോഷര്‍, സിനിമ നിര്‍മാതാവ് വിജയകുമാര്‍ പാലക്കുന്ന് വിന്‍ഡ് വാലി റിസോര്‍ട്‌സ് എം.ഡി. ബി എം സാദിഖിന് നല്‍കി പ്രകാശനം ചെയ്തു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് 500 രൂപ പ്രവേശന ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും ബന്ധപ്പെടേണ്ട ഫോണ്‍ : 8848901124,9846802780.

Leave a Reply

Your email address will not be published. Required fields are marked *