രാജപുരം : ലോക പോളിയോ ദിനത്തോടനുബന്ധിച്ച് പോളിയോ വാക്‌സിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ ഒടയഞ്ചാല്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സംഗീത വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു.മാലക്കല്ല് മുതല്‍ അമ്പലത്തറ വരെയാണ് വാഹനയാത്ര നടത്തിയത്.ഒടയംചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ സജി. ടി ടി വാഹനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബാബു. കെ, അനില്‍കുമാര്‍ ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി ഷീജ ജോര്‍ജ് ഉള്‍പ്പെടെയുള്ള റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.