ചേരാനെല്ലൂര്‍ ബെന്‍സ് കാറപകടം; ജഡ്ജിയുടെ മകന് സ്റ്റേഷന്‍ ജാമ്യം

കൊച്ചി: ചേരാനെല്ലൂരില്‍ അമിതവേഗതയിലെത്തിയ ബെന്‍സ് കാര്‍ സ്‌കൂട്ടറിലിടിച്ച് തട്ടുകട തൊഴിലാളി മരിച്ച സംഭവത്തില്‍, കാറോടിച്ചിരുന്ന പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരനെ, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിട്ടയച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് (കജഇ 304അ / ആചട 106) നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഞായറാഴ്ച (ഒക്ടോബര്‍ 25) പുലര്‍ച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനെല്ലൂര്‍ പാതയില്‍ അപകടം സംഭവിച്ചത്. തട്ടുകടയിലെ ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന്‍ എന്ന സ്‌കൂട്ടര്‍ യാത്രികനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പിറകില്‍ നിന്ന് അതിവേഗത്തിലെത്തിയ ബെന്‍സ് കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകരുകയും ജയപാലകൃഷ്ണന്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. സ്‌കൂട്ടറിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാല്‍ റോഡിലെ കാഴ്ച മങ്ങിയിരുന്നുവെന്നാണ് കസ്റ്റഡിയിലായ പതിനേഴുകാരന്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *