ബദിയടുക്ക: എ.എസ്.ബി.എസ്. കുംടികാനയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെയും ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ഒ.എസ്.എ.) സുവര്‍ണ ജൂബിലിയുടെയും ഭാഗമായി മംഗളൂരു ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 400-ലേറെ രോഗികള്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ സ്‌കൂള്‍ പരിസരത്താണ് ക്യാമ്പ് നടന്നത്.
സ്‌കൂള്‍ മാനേജര്‍ ശങ്കരനാരായണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫാദര്‍ മുള്ളര്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ശിവശങ്കര എ.ആര്‍. മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ എ. രാധാകൃഷ്ണന്‍, ഒ.എസ്.എ. പ്രസിഡന്റ് ഖാലിദ് ബാപലിപ്പൊനം, ജനറല്‍ സെക്രട്ടറി ഉമ്മര്‍ പാടലടുക്ക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉപദേഷ്ടാവ് അപ്പണ്ണ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാമപ്രസാദ് സരളി, അന്നത്ത് ബീവി പി.ടി.എ. പ്രസിഡന്റ് അബ്ബാസ് എം., എം.പി.ടി.എ. പ്രസിഡന്റ് വര്‍ഷ എം., കൃഷ്ണന്‍ നമ്പൂതിരി, പങ്കെടുത്തു.
വിദഗ്ധ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയ ക്യാമ്പ് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായി. വിദ്യാലയത്തിന്റെ 75 വര്‍ഷത്തെ വിദ്യാഭ്യാസ സേവനവും പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ 50 വര്‍ഷത്തെ പ്രവര്‍ത്തനവും അടയാളപ്പെടുത്തുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ്, സാമൂഹിക പ്രതിബദ്ധതയും ജനസേവനവും ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടിയായി.
ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്ററായി അബ്ദുല്‍ സലാം പി. പ്രവര്‍ത്തിച്ചു. ജൂബിലി കമ്മിറ്റി പ്രോഗ്രാം കമ്മിറ്റി അംഗം വി. വെങ്കട്രാജ, നന്ദി പറഞ്ഞു