ബേക്കല്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അധ്യാപക പരിശീലന
(നവജീവനം റിവൈവ് ) ജില്ലാതല പരിപാടി ബേക്കല്‍ ബി. ആര്‍. സി. യില്‍ തുടങ്ങി.എസ്. എസ്. കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇസ്മായില്‍ മരിതേര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി. പി.ഒ. ടി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ എ. ഇ. ഒ. ടി. കെ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഡി. പി. ഒ. സി എച്ച്. ഷംസുദ്ദീന്‍ ,ഡയറ്റ് ഫാക്കല്‍റ്റി ഡോ. അജിത, ബേക്കല്‍ ബി. പി.സി. ആര്‍. സുധ, ആര്‍.പി. പി. വി.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.ഇംഗ്ലീഷ്, ഗണിതം, മലയാളം വിഷയങ്ങളില്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.