രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയ് പി.എല്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ലീല മോഹനന്‍ ,രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
?ഉദ്ഘാടന മത്സരത്തില്‍ ഛത്രപതി കൊട്ടോടിയും, ആഞ്ജനേയ ആടകവും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ട് ടൂര്‍ണ്ണമെന്റിലെ മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി.