കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടംമാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും മാധ്യമ പ്രവര്‍ത്തകനുമായ അഭിലാഷ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. വര്‍ത്തമാന കാല മാധ്യമ വിചാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. വി. പ്രഭാകരന്‍ മോഡറേട്ടര്‍ ആയിരുന്നു. വിഷയാവതരണത്തിന് ശേഷം സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അഭിലാഷ് മോഹനന്‍ മറുപടി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി. വി. പ്രമോദ്, വിവിധ പത്ര മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണീശ്വരം, ബാബു പാണത്തൂര്‍ , വൈ. കൃഷ്ണദാസ്, അബ്ദുല്ലകുഞ്ഞി ഉദുമ, മാധവന്‍ പാക്കം, വിജയരാജ് ഉദുമ ആഘോഷ കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റിയുടെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ഇവിടെ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി നടന്ന സെമിനാറില്‍ കരിന്തളം കോളേജ് ജേണലിസം വിദ്യാര്‍ഥികളും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ്എസ് വിദ്യാര്‍ഥികളും പങ്കെടുക്കാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *