സംസ്ഥാന അംസഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജൂണ്‍ ഏഴ് വരെയാണ് അദാലത്ത് കാലയളവ്. അംശാദായം കുടിശ്ശിക ആയിട്ടുള്ളവരുടെ പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി കൊടുക്കും. അംശാദായം കുടിശ്ശിക ആയി അംഗത്വം ഇല്ലാതായവര്‍ക്ക് അപേക്ഷ നല്‍കാതെ തന്നെ അംഗത്വം പുതുക്കുവാന്‍ അവസരം ലഭിക്കും. കുടിശ്ശിക തുക ഒരുമിച്ച് അടക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അദാലത്ത് കാലയളവിനുള്ളില്‍ പരമാവധി അഞ്ച് തവണകളായി തുക അടയ്ക്കാം തുടങ്ങിയ ഇളവുകള്‍ അദാലത്തില്‍ ലഭിക്കും. കൂടാതെ ക്ഷേമനിധിയില്‍ പുതുതായി ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി ഓഫീസിലോ, ക്യാമ്പ് നടക്കുന്ന സ്ഥലത്തോ എത്തി വിവരം അറിയിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുവാന്‍ unorganisedwssb.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ 0497 2970272.