ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍എട്ടാം ക്ലാസ്സ്  പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവി ടങ്ങളിലും കോട്ടയം പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി മുട്ടം , തൊടുപുഴ (04862255755/8547005014)യിലും പത്തനംതിട്ട മല്ലപ്പള്ളി (04692680574/8547005010)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ 2024 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസ്സോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നേരിട്ടും ഓണ്‍ലൈനായും നല്‍കാം. വെബ്‌സൈറ്റ് ihrd.kerala.gov.in/ths അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി / എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദ്യേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡി.ഡിയായോ നല്‍കാം. 2024-25 വര്‍ഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 25ന് വൈകിട്ട് നാല് വരെയും, മാര്‍ച്ച് 27ന് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും നല്‍കാം. ഫോണ്‍ 0471 2322985, 0471 2322501.

Leave a Reply

Your email address will not be published. Required fields are marked *