പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കാഴ്ചസമര്‍പ്പണം നടത്തിയതിന്റെ 50 ആണ്ടു പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഉദുമ പടിഞ്ഞാര്‍ക്കര കാഴ്ച കമ്മിറ്റി തയ്യാറാക്കിയ സ്മരണിക കെ. വി. കുഞ്ഞിക്കോരന് കോപ്പി നല്‍കി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷമായിരുന്നു സുവര്‍ണജൂബിലി ആഘോഷം നടന്നത്.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രമേശ്കുമാര്‍ കൊപ്പല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.വി.വാമനന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍,
പി.കെ രാജേന്ദ്രനാഥ്, പി. വി. ചിത്രഭാനു, കെ.വി. അപ്പു, വി. വി മുരളി, വി.വി.ദാമോദരന്‍, പ്രഭാകരന്‍ കൊപ്പല്‍, വിനോദ് കെ. കൊപ്പല്‍, എ.കെ. സുകുമാരന്‍, വി.വി.ശാരദ, അബ്ദുള്‍ റഹ്‌മാന്‍ സഫര്‍, റഹ്‌മാന്‍ പൊയ്യയില്‍, ശ്രുതി ശരത്ത്, രമ, എന്നിവര്‍ പ്രസംഗിച്ചു. ലോഗോ തയ്യാറാക്കിയ സുകു പള്ളത്തെ അനുമോദിച്ചു.