പറമ്പ:. ലോകാസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം ഉറപ്പിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ യു ഡി എഫ് വെസ്റ്റ് എളേരി മണ്ഡലം അറുപത്തി ഒന്‍പതാo ബൂത്ത് കമ്മിറ്റിയുടെ ഓഫീസ് പറമ്പയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രവി വയനാടo വീട്ടില്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുകുമാരന്‍ കവിക്കാട്ട് അധ്യക്ഷത വഹിച്ചു.കെപിസിസി മൈനൊരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് നേതാക്കളായ മൈക്കിള്‍ മാരഡിയില്‍, ദേവസ്യ പുഞ്ചായില്‍,കെ എസ് ആര്‍ ടി സി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി സജി വെള്ളോപ്പള്ളി,സി യു സി പ്രസിഡന്റ്മാരായ അനീഷ് വെള്ളക്കട, റോബിന്‍ തോട്ടക്കര, ഐ ന്‍ ടി യു സി പ്രവര്‍ത്തകരായ അനൂപ്, ബിജു എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പ്രിന്‍സ് തോമസ് സ്വാഗതവും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പ്രശാന്ത് നന്ദിയും പറഞ്ഞു.