കച്ചേരിക്കടവ് പാലംനിര്‍മ്മാണോദ്ഘാടനംനടത്തി

നീലേശ്വരം : നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് കച്ചേരിക്കടവില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത സ്വാഗതം പറഞ്ഞു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി , കെ പ്രീത, ഇ. ഷജീര്‍ , രാഷ്ട്രീയ കക്ഷി നേതാക്കളായ എം രാജന്‍, മാമുനി വിജയന്‍, രമേശന്‍ കാര്യംകോട്, അഡ്വക്കറ്റ് കെപി നസീര്‍ , കുര്യാക്കോസ് പ്ലാംപറമ്പില്‍, എന്‍. ജെ ജോയ്, കരീം ചന്തേര , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, മമ്മു കോട്ടപ്പുറം, ജോമോന്‍ മാലക്കല്ല്, സുരേഷ് പുതിയടത്ത് , പി. യു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെ. ആര്‍. എഫ്. ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ് കുമാര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *