പാലക്കുന്ന് : ഭരണി ഉത്സവം നടക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തിയ ഉദുമ പടിഞ്ഞാര്‍ മുഹയുദ്ദിന്‍ ജുമാഅത്ത് കമ്മിറ്റി,
കോട്ടിക്കുളം ജുമാഅത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.
മുഹയുദ്ദിന്‍ പള്ളിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സഫര്‍, ജോയിന്റ് സെക്രട്ടറി പി. കെ. അഷറഫ്, ട്രഷറര്‍ കെ. മുഹമ്മദ് ഷാഫി ഹാജി, ടി. വി. മുഹമ്മദ് കുഞ്ഞി, എസ്. വി. അബ്ബാസ്, മുസ്തഫ ജാവേദ് എന്നിവരും കോട്ടിക്കുളം പള്ളിയില്‍ നിന്ന് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷാ ഹാജി, ജനറല്‍ സെക്രട്ടറി ഷജിഷ് ജിന്ന എന്നിവരാണ് ആയിരത്തിരി നാളില്‍ ക്ഷേത്രത്തില്‍ എത്തിയത്.