വെള്ളിക്കോത്ത്: പുതുച്ചേരിയില്‍ വച്ച് നടന്ന ഒന്നാമത് വനിത ഗേലോ ഇന്ത്യ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ വാണി കൃഷ്ണ ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത കാശിഷ് മുകേഷ് എന്നീ അഭിമാന താരങ്ങളെ വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമി രക്ഷാകര്‍ തൃ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അക്കാദമിയില്‍ വെച്ച് നടന്ന അനുമോദന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ച് വാണി കൃഷ്ണയെയും കാശിഷ് മുകേഷിനെയുംഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. രക്ഷാകര്‍തൃ കൂട്ടായ്മ പ്രസിഡണ്ട് ബാബു വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. അമേച്ചര്‍ തൈക്കോണ്ടോ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബി. ഐ. പ്രകാശന്‍ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ വാണി കൃഷ്ണ, കാശിഷ് മുകേഷ് എന്നിവര്‍ മറു മൊഴി പ്രസംഗം നടത്തി. രക്ഷാകര്‍തൃ കൂട്ടായ്മ സെക്രട്ടറി ടി.വി. ദേവീദാസ് സ്വാഗതവും തൈക്കാണ്ടോ അക്കാദമി ഡയറക്ടര്‍ വി. വി. മധു നന്ദിയും പറഞ്ഞു.