കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കിസ്സാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ബോവിക്കാനം പോസ്റ്റോഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷക സംഘം ജില്ല പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു. ബി.പി.അഗ്ഗിത്തായ മാഷ് അദ്ധ്യക്ഷത വഹിച്ചു.
എം.മാധവന്‍, കെ.കുഞ്ഞിരാമന്‍ (കിസ്സാന്‍ സഭ), സി. ബാലന്‍, എ.ചന്ദ്രേശഖരന്‍, കെ.പി രാമചന്ദ്രന്‍, കെ.രവീന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ തെക്കില്‍, വിജയകുമാര്‍ കാടകം എന്നിവര്‍ പ്രസംഗിച്ചു. മോഹനന്‍ പാണൂര്‍ സ്വാഗതം പറഞ്ഞു.