സ്ലൈസ് ബ്രാൻഡ് അംബാസഡറായി നയൻ‌താര

കൊച്ചി: സ്ലൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം നയൻ‌താര. നയൻ‌താര ഭാഗമാകുന്ന ആദ്യ ക്യാമ്പയിൻ ‘റാസ് ഐസ കി ബസ് ന ചലേഗ’ ആരംഭിച്ചു. യഥാർത്ഥ മാമ്പഴ ആസ്വാദനത്തിന്റെ സാരാംശം പറയുന്ന പരസ്യത്തിലൂടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ഒരു ബ്രാൻഡ് എന്ന നിലയിൽ, ഏറ്റവും ആധികാരികമായ മാമ്പഴാനുഭവം നൽകുന്നതിന് സമർപ്പിതമായ സ്ലൈസിന് ഇന്ത്യൻ വിപണിയിൽ വലിയ ബഹുമാനമുണ്ടെന്ന് കാമ്പെയ്നിനെക്കുറിച്ച് സംസാരിച്ച പെപ്സികോ ഇന്ത്യയുടെ സ്ലൈസ് ആൻഡ് ട്രോപ്പിക്കാന അസോസിയേറ്റ് ഡയറക്ടർ അനൂജ് ഗോയൽ പറഞ്ഞു. തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന ബ്രാൻഡായ സ്ലൈസുമായി പങ്കാളിയാകുന്നതിൽ താൻ തികച്ചും ത്രില്ലിലാണെന്ന് നയൻ‌താര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *