പാര്‍ലമെന്റ് മാര്‍ച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ യാത്രയപ്പ്.

അജാനൂര്‍:തൊഴില്‍ കോഡുകള്‍ക്കെതിരെ ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ കേന്ദ്ര ഗവര്‍മെന്റനെതിരെ ഡല്‍ഹി പാര്‍ലമെന്റിന് മുമ്പില്‍ അണി നിരക്കുന്ന ഒക്യുപ്പെ ഡല്‍ഹിപാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന അജാനൂര്‍ പഞ്ചായത്തിലെ പതിനെട്ട് സമര വളണ്ടിയര്‍മാര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നല്‍കി. യോഗത്തില്‍ എം. പൊക്‌ളന്‍ അധ്യക്ഷനായി. സി. ഐ. ടി. യു ജില്ല കമ്മിറ്റിയംഗം പി. കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍, കെ. സബീഷ്, ശിവജി വെള്ളിക്കോത്ത്,കെ രാധാകൃഷ്ണന്‍ ,കെ ശശി , കെ. കമലാക്ഷന്‍, കെ.വി. സുകുമാരന്‍, കെ. ജി.സജീവന്‍, പി. രാഘവന്‍, ദാമോദരന്‍ ആലിങ്കാല്‍, സരസന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
പജായത്ത് സെക്രട്ടറി കെ. ചന്ദ്രന്‍ സ്വാഗതവും്ബീന കുലോത്ത് വളപ്പ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *