ജി.എല്‍.പി.എസ് മഡിയനില്‍ വിജയോത്സവം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ മഡിയനില്‍ വിവിധ മേളകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനും വിജയികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനുമായി വിജയോത്സവം -2026 സംഘടിപ്പിച്ചു.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സ്‌നേഹപ്രഭ ടീച്ചര്‍, കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവും അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സി കുഞ്ഞാമിന, അറബി കലോത്സവത്തിലെ മികച്ച വിജയത്തിന് നേതൃത്വം നല്‍കിയ എം.സല്‍മത്ത് ടീച്ചര്‍ എന്നിവരെ അനുമോദിച്ചു. എസ്.എം.സി ചെയര്‍മാന്‍ സതീശന്‍ പാലക്കി , മദര്‍ പി.ടി.എ പ്രസിഡന്റ് പി.ശ്രുതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിവിധ മേളകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ക്കും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങള്‍ക്കും അംഗീകാരമേകിയ ചടങ്ങ് ആവേശകരമായ വിജയോത്സവ റാലിയോടെ സമാപിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ സിനി സ്വാഗതവും എം.
രേഖ നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *