രാജപുരം :കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചൈനീസ് കെന്‍പോ കരാട്ടെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ ഓള് സ്റ്റൈല്‍ ഓള് മാര്‍ഷ്യല്‍ ആര്‍ട്സ് ഫുള്‍ കോണ്ടാക്ട് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ ചൈനീസ് കെന്‍പോ കരാട്ടെയുടെ കള്ളാര്‍ കരാട്ടെ ക്ലാസ്സ് മികച്ച വിജയം കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിലായി മത്സരിച്ച കള്ളാര്‍ കരാട്ടെ ക്ലബ്ബിലെ താരങ്ങള്‍ 18 സ്വര്‍ണം, 15 വെള്ളി, 7 വെങ്കലം ഉള്‍പ്പെടെ ആകെ 40 മെഡലുകള്‍ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.