രാജപുരം:ആരെയും മാറ്റിനിര്‍ത്താതെ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നാം ശ്രമിക്കണമെന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ . കോട്ടയം അതിരൂപത സഹായമെത്രന്റെ ചുമതലയേറ്റതിന് ശേഷം മലയോര ജനത രാജപുരത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ മുഖ്യാതിഥിയായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രാഹം, പഞ്ചായത്ത് പ്രസിഡന്റ്മാരായ രജിത കെ , ടിവി ജയചന്ദ്രന്‍ ,പി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സജി മുളവിനാല്‍ സ്വാഗതവും ഫാ ബിജു മാളിയേക്കാല്‍ നന്ദിയും പറഞ്ഞു.