മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി (മാക്) ഐഡി കാര്‍ഡ് വിതരണം ചെയ്തു

നീലേശ്വരം: മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ കേരളത്തിലെ ഏക സംഘടനയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ (മാക്) കാസര്‍കോട് ജില്ലയിലെ അംഗങ്ങള്‍ക്കു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ ഡി കാര്‍ഡ് വിതരണം നടത്തി. നീലേശ്വരം ജനത കലാസമിതിയില്‍ വെച്ച് നടന്ന വിതരണ ചടങ്ങ് പോലീസ് സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍ ഉദ്ഘാടനം ചെയ്തു.
കമ്യൂണിറ്റി ജില്ലാ പ്രസിഡന്റ് വരദ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ ചിലങ്ക, ജനാര്‍ദ്ദനന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ വിജയകുമാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *