പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ ക്ഷേത്ര പാര്‍ത്ഥസാരഥി ദേവന് ദമ്പതികളായ ഭക്തര്‍ ചേര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത ഓടക്കുഴലും അരപ്പട്ടയും സമര്‍പ്പിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജീവനക്കാരനും ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമായിരുന്ന തിരുവക്കോളി രഞ്ജിത്ത് നിവാസില്‍ ടി. വി. ഗോപാലനും ഭാര്യ മുന്‍ പ്രഥമാധ്യാപികയായ വി.എ. വിജയമ്മയും ചേര്‍ന്നാണ് ഈ അപൂര്‍വ ഉപഹാരം ദേവന് അണിയിച്ചത്. ക്ഷേത്ര ഭരണ സമിതി അദ്ദേഹത്തെ ക്ഷേത്ര തിരുമുമ്പില്‍ ആദരിച്ചു. രക്ഷാധികാരി റിട്ടയര്‍ഡ് എസ് പിഎ ബാലകൃഷ്ണന്‍ നായര്‍ പൊന്നാടയണിയിച്ചു.മറ്റു രക്ഷാധി കാരികളായ എം. പി. കുഞ്ഞിരാമന്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍, വൈസ് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മൂലക്കണ്ടം, ട്രഷറര്‍ നാരായണന്‍ മുല്ലച്ചേരി, ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, ബി. നാരായണന്‍, മാതൃസമിതി പ്രസിഡന്റ് സിന്ധു കുമാരന്‍ എന്നിവര്‍ സംസാരിച്ചു.