കാഞ്ഞങ്ങാട്:ദേശീയ ആയുര്‍വേദ ദിനം കാസര്‍ഗോഡ് ജില്ലാ പരിപാടികള്‍ കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആയുഷ് വകുപ്പിലെ എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരിഗണന ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവു ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിര്‍വഹിച്ചു.ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. ഇന്ദു ദിലീപ് അധ്യക്ഷത വഹിച്ചു.ഹോമിയോ വകുപ്പ് ഡി എംഒ ഡോ. രേഷ്മ എ കെ,ഡോ. റെനില്‍ രാജ്,ഡോ.ഷാഹിദ് എം,ഡോ. റഹ്‌മത്തുള്ള,ഡോ. പ്രേംരാജ് കെ, ഡോ. സീമ ജി കെ, അഭിലാഷ് പി, നാരായണന്‍ കെ, ഷാനിഭ വി എം,ഷീജ കെ കെ എന്നിവര്‍ സംസാരിച്ചു.നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍ഗോഡ് ഡിപി എം ഡോ. ദിലീപ് കെ സ്വാഗതവും ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് മനു എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികളും നടന്നു.