രാജപുരം: കള്ളാര്‍ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ കൈയ്യോട് കൈചേരല്‍ പോസ്റ്റര്‍ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ പഞ്ചായത്ത് സെക്രട്ടറി പ്രേമയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. യോഗത്തിന് വിദ്യാ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. പി ഇസി മീറ്റിങ്ങ് നടത്തി കൈയ്യോട് കൈ പ്രവര്‍ത്തനങ്ങളും, എക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും ആര്‍ പി വിനോദ്കുമാര്‍ വിശദികരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ , വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ഗംഗാധരന്‍ ,രേഖ സി, സനിത ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍, സ്‌കൂള്‍ എക്കോ സെന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി ഇ സി സെക്രട്ടറി മീനാക്ഷി സ്വാഗതവും ഇംപ്ലിമെന്റിങ്ങ് ഓഫീസര്‍ കൊച്ചുറാണി നന്ദിയും പറഞ്ഞു.