രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026 – 27 വര്‍ഷത്തെ സ്‌കൂള്‍ ഒളിംപിക്‌സിന് തുടക്കമായി. വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരന്‍ എ വി മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷനായ യോഗത്തിന് പ്രിന്‍സിപ്പാള്‍ സുനിത എം സ്വാഗതം പറഞ്ഞു. എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് പ്രശാന്ത് പി ജി കണ്‍വീനര്‍മാരായ പ്രവീണ്‍ കെ, ശ്രീ ബിബിന്‍ ജോസഫ്, അഭിനന്ദ് സി വി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി മേളയ്ക്ക് തുടക്കം കുറിച്ചു.