പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ടൂറിസം സ്റ്റേഷന്‍ ആയി ഉയര്‍ത്തണമെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യ ടൂറിസം റെയില്‍വേ സ്റ്റേഷനാവാന്‍ വര്‍ഷങ്ങള്‍ മുന്‍പ് നിര്‍ദ്ദേശിക്കപ്പെട്ട സ്റ്റേഷനായിരുന്നു കോട്ടിക്കുളം. പിന്നീട് അതിന്റെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് യോഗം പരാതിപ്പെട്ടു. സമിതിയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന എച്ച്. ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പള്ളം നാരായണന്‍, എ. ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍, ബി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.