ഉദുമ നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ്സുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ഉദുമ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ഉദുമ ഗ്രാമ പഞ്ചായത്തില്‍ നടന്ന് ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹംസദേളി, മംഗളടീച്ചര്‍, പി. ലക്ഷ്മി, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, മുന്‍ പ്രസിഡന്റ് പി.വി രാജേന്ദ്രന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പ്രഭാകരന്‍ തെക്കേക്കര, വിവിധ രാഷ്ട്രീയപാര്‍ട്ടി, വ്യാപാരി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. ചടങ്ങില്‍ സെക്രട്ടറി എ. ആദിത്യന്‍ സ്വാഗതം പറഞ്ഞു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചചെയ്ത ശേഷം ഉരിത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എയ്ക്ക് കൈമാറി.
സെപ്തംബര്‍ 23ന് ചെമ്മനാട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ്സുകള്‍ നടക്കും. സെപ്തംബര്‍ 24ന് കുറ്റിക്കോലിലും സെപ്തംബര്‍ 25ന് രാവിലെ ബേഡഡുക്ക, പള്ളിക്കര പഞ്ചായത്തുകളില്‍ സദസ്സുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് മുളിയാര്‍, ദേലമ്പാടി പഞ്ചയായത്തുകളില്‍ വികസന സദസ്സുകള്‍ നടക്കും.