രാജപുരം: ജില്ലാതല ഹാന്റ് ബോള്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ ചെറുവത്തൂര്‍ സബ് ജില്ലയെ7-2 ഗോളിന് പരാജയപ്പെടു ത്തില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ അമേയ എം രതീഷ്, നന്ദന എസ്, ശ്രീലക്ഷ്മി സതീഷ്, നിമ എല്‍സ എസ്, ദേവയാനി കെ, എ ആര്‍ അഭിനന്ദന, കാര്‍ത്തിക കരണ്‍ എന്നിവര്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍.
ചിത്രാജ്ഞലി എം ആര്‍ , ശിവതീര്‍ത്ഥ സി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബളാംതോട്, ഗൗരിനന്ദ എം, അനന്യ എം എ, അനുഷ എം, വൈഗ വി ,പാര്‍വണേന്ദു കെ, ദീക്ഷ ഉപേന്ദ്രന്‍ , ചിന്ത എസ് എച്ച് , ഗവ. ഹൈസ്‌കൂള്‍ ബാനം. കായിക അദ്ധ്യാപകന്‍ കെ. ജനാര്‍ദ്ദനന്‍, ബാനം സ്‌കൂളിലെ കായിക അദ്ധ്യാപിക പ്രവീണ എന്നിവരാണ് പരിശീലനം നല്‍കിയത്.