രാജപുരം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ – കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 15-ാം പഞ്ചവല്‍സര പദ്ധതി മാര്‍ഗരേഖ , സബ്‌സിഡി മാര്‍ഗ്ഗരേഖ പരിഷ്‌ക്കരിക്കല്‍ ശില്‍പശാല
പപ്പന്‍ കുട്ടമത്ത് ഉല്‍ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗംഗാധരന്‍ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ സുരേഷ് വയമ്പ്, ഭൂപേഷ്.കെ, സന്ധ്യ.പി.സി , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ യു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു, പഞ്ചായത്ത് ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി പി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍ കെ എഫ് നന്ദിയും പറഞ്ഞു.