ഗണിതവിസ്മയം ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി

ഉദുമ : പടിഞ്ഞാര്‍ അംബിക എ. എല്‍. പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗണിതവിസ്മയം ക്യാമ്പ് കുട്ടികള്‍ക്ക് കൗതുകമായി. ഗണിതവും മാജിക്കും സമന്വയിപ്പിച്ച് കടങ്കഥകള്‍, വിവിധ മത്സരക്കളികള്‍ എന്നിവയിലൂടെ ഗണിതാശയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കണക്ക് അത്ര കഠിന വിഷയമല്ലെന്ന് കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മുന്‍പാഠപുസ്തക രചനാസമിതി അംഗവുമായ കൃഷ്ണദാസ് പലേരിയാണ് ഗണിതവിസ്മയം അവതരിപ്പിച്ചത്. മുന്‍ പ്രധാനാധ്യാപിക ആര്‍. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷനായി. അജിത കാടങ്കോട്, എസ്. ആര്‍. ജി കണ്‍വീനര്‍ വി. പി.ധനലക്ഷ്മി, മദര്‍ പിടിഎ വൈസ് പ്രസിഡന്റ് ടി. ഗോപിക, പ്രധാനാധ്യാപിക കെ. പി. സവിത, സീനിയര്‍ അസിസ്റ്റന്റ് കെ.വി. രമാവതി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *