കാഞ്ഞങ്ങാട് : സെപ്റ്റംബര്‍ 26, 27, 28 തീയതികളിലായി ചെറുവത്തൂര് വെച്ച് നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡില്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലാതല കൈകൊട്ടി കളി മത്സരം സംഘടിപ്പിച്ചു . ജില്ലാ സെക്രട്ടറി ടി. വി.ബാലന്‍ കൈകൊട്ടി കളി മത്സരം ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ്പ്രസിഡണ്ട് സത്യന്‍ പടന്നക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഉദയന്‍ പാലായി, ജില്ല ജോയിന്റ് സെക്രട്ടറി മാധവന്‍ കാലിക്കടവ് , ജില്ലാ കമ്മറ്റി മെമ്പര്‍മാരായ രാജന്‍ മണിയറ, എ. ശബരീശന്‍ , കെ .വി . സുകുമാരന്‍ , സി അനിത, എന്നിവര്‍ സംസാരിച്ചു .ഏരിയാ സെക്രട്ടറി കെ വി ദിനേശന്‍ സ്വാഗതം പറഞ്ഞു. ഏഴോളം ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ ജോളി അടോട്ട് ഒന്നാം സ്ഥാനവും, ഫ്‌ലവേഴ്‌സ് വലിയപൊയില്‍, ദീപം ചെല്ലോറ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയി കള്‍ക്ക് ജില്ല പ്രസിഡണ്ട് പി.കെ.ഗോപാലന്‍ ട്രോഫികള്‍ വിതരണം ചെയ്തു.