വെള്ളിക്കോത്ത് : അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് തല പഠന ക്ലാസ്സ് അടോട്ട് എ.കെ.ജി ഭവനില്‍ വെച്ച് നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ദേവി രവീന്ദ്രന്‍ സംഘടനയും സംഘാടനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.ചിത്താരി വില്ലേജ് സെക്രട്ടറിയും കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവുമായ കെ. സുമതി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫൗസിയ ഷെരീഫ് വര്‍ഗ്ഗീയത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ക്ലാസ്സ് എടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് സുനു ഗംഗാധരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വി.ശകുന്തള, കെ.വി.സുജാത, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. വി. ലക്ഷ്മി, വി. വി തുളസി, ടി. ശോഭ, സരസ കിഴക്കുംകര, സുനിത രാവണേശ്വരം ബിന്ദു. ടി. പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു വി. വി രോഹിണി സ്വാഗതം പറഞ്ഞു.