കളിയാട്ടത്തിന്റെ വരവറിയിക്കാന്‍ കൂട്ടയോട്ടം : ജില്ലാതല മത്സരത്തില്‍ പ്രായ-ലിംഗ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവറിയിക്കാന്‍ കൂട്ടയോട്ടം നടത്തുന്നു.
ജില്ലാതലത്തില്‍ നടത്തുന്ന മത്സരത്തില്‍ പ്രായലിംഗ ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. 27 ന് രാവിലെ ഉദുമ ടൗണില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ട മത്സരം പാലക്കുന്ന്, തൃക്കണ്ണാട്, മലാംകുന്ന്, തിരുവക്കോളി, ആറാട്ടുകടവ്, ചന്ദ്രപുരം, കോട്ടപ്പാറ, മുദിയക്കാല്‍ വഴി കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ സമാപിക്കും. വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ഉപഹാരങ്ങളും കാഷ് അവാര്‍ഡും നല്‍കും.
20 നകം മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുള്ളൂ.9961181141, 9207892785.

Leave a Reply

Your email address will not be published. Required fields are marked *