ജെ സി ഐ വാരാഘോഷം നടത്തി

പാലക്കുന്ന്: ജെ സി ഐ പാലക്കുന്ന് ജെ സി ഐ വാരാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ പതിനഞ്ചുവരെ നടത്തിയ വിവിധ പരിപാടിയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സ്റ്റീല്‍ കുപ്പി വിതരണം, ഉദുമ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുവജന നേതൃത്വ പരിശീലന ക്ലാസ്, അണിഞ്ഞ എ പി എ സി ക്ലബില്‍ വര്‍ക്ക് ബാലന്‍സ് എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്, പുതിയ മെമ്പര്‍മാരെ ചേര്‍ക്കല്‍, മെമ്പര്‍മാരുടെ വീട് സന്ദര്‍ശനം എന്നിവ നടത്തി. ജി എച്ച് എസ് ബാര സ്‌കൂളില്‍ 40 വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്യുന്ന വെടിക്കുന്നിലെ സരോജിനിയെ ആദരിച്ചു.

പ്രസിഡന്റ് എ. സജിനി, സെക്രട്ടറിയും ജെ സി ഐ വീക്ക് കോ – ഓര്‍ഡിനേറ്ററുമായ ഡോ. ധീരജ് ശേഖര്‍, റഫീഖ് ഉദുമ, കിരണ്‍ അണിഞ്ഞ, സുനിത ഉദുമ, ടി.വി.സുഭാഷ്, ലത്തീഫ് ഹദ്ദാദ് നഗര്‍, അശോക് കുമാര്‍ ഉദുമ, ഹരികൃഷ്ണന്‍ തച്ചങ്ങാട് എന്നിവര്‍ വിവിധ ദിനങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *