രാജപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി, ബളാംതോട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ റാണിപുരത്ത് നേച്ചര്‍ ക്യാമ്പ് നടത്തി . ക്യാമ്പിന്റെ ഭാഗമായി പ്രകൃതി പഠന യാത്രയും മഞ്ഞള്‍ കൃഷി പരിപാലന പ്രവര്‍ത്തിയും സംഘടിപ്പിച്ചു. കാസറഗോഡ് ഡി വിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എം പി രാജു , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ രഘുവരന്‍ , സമിതി സെകട്ടറി എ കെ ശിഹാബുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സന്തോഷ് പനയാല്‍ , അധ്യാപകരായ ആര്‍ വി അനില്‍ കുമാര്‍ ,കെ സൗമ്യ, സമിതി ട്രഷറര്‍ എം.കെ സുരേഷ് എന്നിവര്‍ നേതൃത്വംനല്കി.